ഇതാ ചക്ക കൊണ്ട് ഉണ്ടാക്കാവുന്ന 8 നാടൻ വിഭവങ്ങൾ

ഇടിചക്കത്തോരൻ

ഇളം പ്രായത്തിലുള്ള ചക്കയും നാളിക്കേരവും  ചേർത്ത് ഉണ്ടാക്കുന്ന രുചികരമായ നാടൻ വിഭവമാണ് ഇടിചക്കത്തോരൻ. ഉണ്ടാക്കിയെടുക്കാനും വളരെ എളുപ്പമാണ്.

ചക്ക മുളോഷ്യം

ചക്ക കൊണ്ടുള്ള ഈ വിഭവം പല പേരുകളിൽ അറിയപ്പെടുന്നു. ചക്കയോടൊപ്പം ജീരകവും തേങ്ങയും ഉപയോഗിച്ചാണ് ഈ വിഭവം തയ്യാറാക്കുന്നത്.

ചക്കപ്പുഴുക്ക്

മലയാളികൾക്ക് ചക്കപ്പുഴുക്ക് വെറും ഒരു വിഭവം മാത്രമല്ല വികാരം കൂടിയാണ്. കഞ്ഞിയും ചക്കപ്പുഴുക്കും മലയാളികളുടെ എവർ ഗ്രീൻ കോമ്പോ ആണ്.

ചക്കയപ്പം

ചക്കവരട്ടി, ചക്കയട, മൂടകടമ്പ് എന്നീ പല പേരുകളിൽ അറിയപ്പെടുന്ന ചക്കയപ്പം മലയാളികളുടെ ഇഷ്ടവിഭവമാണ്. പഴുത്ത ചക്കയും ശർക്കരയും തേങ്ങ കൊത്തും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.

ചക്കപ്പുട്ട്

പ്രഭാതഭക്ഷണങ്ങളിൽ പരീക്ഷണങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് ഓരോരുത്തരും. അരിപ്പൊടിക്കൊപ്പം പഴുത്ത ചക്കച്ചുള ചെറുതായി അരിഞ്ഞു ചേർത്തു പുട്ട് ഉണ്ടാക്കിയെടുക്കാം.

ചക്കപ്രഥമൻ

മലയാളികൾക്ക് പായസങ്ങൾ എല്ലാക്കാലത്തും പ്രിയപ്പെട്ടതാണ്. പായസങ്ങളിൽ ചക്കപ്രഥമന് പ്രേമികൾ ഏറെയാണ്. വരട്ടിയ ചക്കയാണ് പ്രധാന ചേരുവ.

ചക്ക ഉപ്പേരി  ( ചക്ക ചിപ്സ്)

ചക്കച്ചുള  ചെറുതായി അരിഞ്ഞു ഉപ്പു ചേർത്തു ചൂടായ എണ്ണയിൽ വറുത്തു കോരിയെടുത്തു ഉപയോഗിക്കാം.

ചക്കക്കുരു മെഴുക്കുപുരട്ടി

ചക്കപോലെ തന്നെ  രുചിയും ഗുണവും നൽകുന്ന ഒന്നാണ് ചക്കക്കുരു. ചക്കക്കുരു കൊണ്ട് ഉണ്ടാക്കാവുന്ന ലളിതവും രുചികരമായ നാടൻ വിഭവമാണ് മെഴുക്കുപുരട്ടി.