ഓരോ ദിവസവും ഒരു മുട്ട: ശ്രദ്ധിക്കാം കുട്ടികളുടെ ആരോഗ്യം 

മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്.

കരളിൽ ഫാറ്റ് അടിഞ്ഞു കൂടുന്നതു തടയാനും കോളിൻ സഹായിക്കുന്നു. 

മുട്ട അയഡിൻ, ഇരുമ്പ്, ഗുണമേന്മയുള്ള പ്രോട്ടീൻ, ഒമേഗ-3 കൊഴുപ്പ്, വിറ്റാമിനുകൾ എ, ഡി, ഇ, ബി 12 എന്നിവ നൽകുന്നു

ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഏകാഗ്രതയും ഊർജ്ജ നിലയും വർദ്ധിപ്പിക്കാനും അധിക ലഘുഭക്ഷണങ്ങളുടെ ആവശ്യകത കുറയ്ക്കാനും സഹായിക്കും.

മുട്ട എപ്പോഴും പുഴുങ്ങിയോ, ബുൾസ് ഐ ആക്കിയോ കഴിക്കുകയാണ് നല്ലത്. ഏതു രീതിയിൽ എടുത്താലും മുട്ട പാകം ചെയ്യുമ്പോൾ അത് വേവിച്ചു കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനം

വിറ്റാമിന്‍ എ, ഡി, ബി 12, റൈബോഫ്‌ലേവിന്‍, സെലിനിയം എന്നിവയുള്‍പ്പെടെ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് മുട്ടകള്‍

പ്രോട്ടീനുള്ള ഭക്ഷണം ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും മെലിയാനും സഹായിക്കും. ബോഡി മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്ന അമിനോ ആസിഡുകള്‍ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.