ബെംഗളൂരുവില്‍ വന്നാല്‍ കണ്ടിരിക്കേണ്ടതായ എട്ട് സ്ഥലങ്ങള്‍

ലാല്‍ ബാഗ്

ലാല്‍ ബാഗ്

ലാല്‍ ബാഗ്

ബെംഗളൂരുവിലെ പ്രശസ്തമായ ഒരു പൂന്തോട്ടം ആണിത്. രണ്ട് പ്രധാന വാതിലുകളുള്ള ഈ പൂന്തോട്ടത്തില്‍ ഒരു കായലുമുണ്ട്. 240 ഏക്കറിലായി ബാംഗ്ലൂര്‍ നഗരത്തിന്റെ തെക്കു വശത്തായിട്ടാണ് ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. നിരവധി പുഷ്‌പോത്സവങ്ങള്‍ ഇവിടെ നടക്കാറുണ്ട്.

ഇസ്‌കോണ്‍ ടെമ്പിള്‍

Caption

ലോകത്തിലെ ഏറ്റവും വലിയ കൃഷ്ണ-ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ രാധാകൃഷ്ണ-ചന്ദ്ര ക്ഷേത്രം. 56 അടി ഉയരത്തില്‍ സ്വര്‍ണം പൂശിയ ധ്വജസ്തംഭവും 28 അടി ഉയരമുള്ള സ്വര്‍ണം പൂശിയ കലശശിഖരവും ക്ഷേത്രത്തില്‍ കാണാം

കൊമേഷ്യല്‍ സ്ട്രീറ്റ്

നഗരത്തിലെ ഏറ്റവും പഴക്കമേറിയതും തിരക്കേറിയതുമായ ഷോപ്പിംഗ് ഏരിയകളിലൊന്ന്. വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍, ഇലക്ട്രോണിക്‌സ് എന്നിവയുടെ വ്യാപാരത്തിന് പ്രശസ്തമായ സ്ട്രീറ്റ്

ബെംഗളൂരു പാലസ്

ഇംഗ്ലണ്ടിലെ വിന്‍ഡ്‌സോര്‍ കാസിലിന്റെ രൂപത്തില്‍ ബാംഗ്ലൂരില്‍ നിര്‍മ്മിച്ച കൊട്ടാരമാണ് ബാംഗ്ലൂര്‍ കൊട്ടാരം. ഏകദേശം 454 ഏക്കര്‍ സ്ഥലത്തായി കൊട്ടാരം വ്യാപിച്ചു കിടക്കുന്നു.

ബന്നാര്‍ഘട്ട ദേശീയോദ്യാനം

Caption

കാട്ടുപന്നി, പുള്ളിമാന്‍, കൃഷ്ണമൃഗം, കരടി, വിവിധയിനം പാമ്പുകള്‍ എന്നിവയുടെ ആവാസകേന്ദ്രമാണിവിടം. സുവര്‍ണമുഖീ നദി ഈ ഉദ്യാനത്തിലൂടെയാണൊഴുകുന്നത്. വരണ്ട ഇലപൊഴിയും വനങ്ങള്‍, മുള്‍ക്കാടുകള്‍ എന്നിവ ചേര്‍ന്നതാണ് ഇവിടുത്തെ പ്രകൃതി.

ബന്നാര്‍ഘട്ട ദേശീയോദ്യാനം

കാട്ടുപന്നി, പുള്ളിമാന്‍, കൃഷ്ണമൃഗം, കരടി, വിവിധയിനം പാമ്പുകള്‍ എന്നിവയുടെ ആവാസകേന്ദ്രമാണിവിടം. സുവര്‍ണമുഖീ നദി ഈ ഉദ്യാനത്തിലൂടെയാണൊഴുകുന്നത്. വരണ്ട ഇലപൊഴിയും വനങ്ങള്‍, മുള്‍ക്കാടുകള്‍ എന്നിവ ചേര്‍ന്നതാണ് ഇവിടുത്തെ പ്രകൃതി.

വിധാന സൗധ

കര്‍ണാടകയിലെ സംസ്ഥാന നിയമസഭയുടെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ബാംഗ്ലൂരിലുള്ള ഒരു കെട്ടിടമാണ് വിധാന സൗധ

യുബി സിറ്റി

നിരവധി കോര്‍പ്പറേറ്റുകളുടെ ഓഫീസുകള്‍ ഇവിടെ സ്ഥിതിചെയ്യുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആകാശമാര്‍ഗം അഞ്ച് മിനിറ്റ് മാത്രം ദൂരത്തില്‍ റൂഫ് ടോപ്പ് ഹെലിപാഡ് സംവിധാനം ഇവിടെയുണ്ട്. ആഢംബരമായ ഗ്ലോബല്‍ ബ്രാന്‍ഡുകളും ഇവിടെ സ്ഥിതിചെയ്യുന്നു

ടിപ്പുസുല്‍ത്താന്റെ സമ്മര്‍ പാലസ്

ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യയുടെ ഒരു ഉദാഹരണമാണ് ഈ കൊട്ടാരം. മൈസൂര്‍ ഭരണാധികാരി ടിപ്പു സുല്‍ത്താന്റെ വേനല്‍ക്കാല വസതിയായിരുന്നു ഇത്.