ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് Nonalcoholic fatty liver disease (NAFLD) തടയാൻ സഹായിക്കും. പതിവ് കാപ്പി ഉപഭോഗം NAFLD വികസിപ്പിക്കുന്നതിനുള്ള കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റൊന്ന്, കരൾ ഫൈബ്രോസിസ് വർദ്ധിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.
സാൽമൺ, മത്തി, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. ഒമേഗ 3 അടങ്ങിയ മത്സ്യങ്ങൾ കരളിന്റെ ആരോഗ്യം കാക്കാൻ മികച്ചതാണ്.
കരൾ രോഗമുള്ളവർ ദിവസവും ഒരു നേരം ഓട്‌സ് കഴിക്കുന്നത് പതിവാക്കുക. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ട്രൈഗ്ലിസറൈഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.
നട്സ് അടങ്ങിയ ഭക്ഷണക്രമം വീക്കം, ഇൻസുലിൻ പ്രതിരോധം, ഓക്സിഡേറ്റീവ് സ്ട്രെസ്, കരൾ രോ ഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. വാൾനട്ട് കഴിക്കുന്നത് ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കുന്നതായി ഗവേഷകർ പറയുന്നു.