കൊളസ്‌ട്രോൾ കുറയാൻ ബ്രേക്ക്ഫാസ്റ്റിനു ഇത് കഴിച്ചാലോ? 

 പലരുടെയും പ്രഭാതഭക്ഷണമാണ് ഓട്സ്. എല്ലാ പ്രായക്കാർക്കും കഴിക്കാവുന്ന ആരോഗ്യകരമായ ഭക്ഷണമാണ് ഓട്‌സ്. 

ഗോതമ്പിനുള്ളതിനേക്കാൾ കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, തയാമിൻ, വിറ്റാമിൻ ഇ എന്നിവ ഓട്‌സിലുണ്ട്

എല്ലിന്റെ വളർച്ചയ്ക്ക് സഹായകരമായ വിറ്റാമിൻ ബിയുടെ കലവറ കൂടിയാണ് ഓട്‌സ്.

ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും ലയിക്കുന്ന നാരുകളും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്

കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും സഹായിക്കുന്നു.

ഓട്‌സിൽ ലയിക്കുന്ന നാരുകൾ ദഹനത്തെയും കാർബോഹൈഡ്രേറ്റിന്റെ ആഗിരണത്തെയും മന്ദീഭവിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും സ്‌പൈക്കുകൾ തടയാനും സഹായിക്കുന്നു.

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ പോലുള്ള പ്രധാന പോഷകങ്ങൾ ഓട്‌സ് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.