ക്യാൻസർ തടയും ഈ ഭക്ഷണങ്ങൾ 

മഞ്ഞൾ

ആൻ്റിഓക്‌സിഡൻ്റും ആന്റി ഇൻഫ്ലമേറ്ററിയും ഗുണങ്ങളും ഉള്ള മഞ്ഞൾ ക്യാൻസറിനെ തടയുന്നു. കാരണം മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്ന സംയുക്തമാണ് അതിന് സഹായിക്കുന്നത്.

 വെളുത്തുള്ളി

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന സംയുക്തം ക്യാൻസർ കോശങ്ങളെ നശിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഇഞ്ചി

ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള ചില സംയുക്തങ്ങൾ അണ്ഡാശയ ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിന്സ ഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ദിവസവും ഇഞ്ചിയിട്ട വെള്ളം കുടിക്കുന്നത് അർബുദം മാത്രമല്ല  വിവിധ രോഗങ്ങൾ അകറ്റുന്നതിനും സഹായിക്കുന്നു

ബ്രൊക്കോളി

ബ്രൊക്കോളിയിൽ സൾഫോറാഫേൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. സൾഫോറഫെയ്ൻ സ്തനാർബുദ കോശങ്ങളുടെ എണ്ണം എഴുപത്തിയഞ്ച് ശതമാനം കുറയ്ക്കുന്നു.

 ബെറിപ്പഴങ്ങൾ

ബെറികളിൽ ആന്തോസയാനിൻ അടങ്ങിയിരിക്കുന്നതിനാൽ ക്യാൻസർ സാധ്യത കുറയ്ക്കുന്നു.  ദിവസവും ഒന്നോ രണ്ടോ സരസഫലങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ക്യാൻസർ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കും.

ഫാറ്റി ഫിഷ്

സാൽമൺ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡിയും പോലുള്ള പ്രധാന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.

 ക്യാരറ്റ്

ക്യാരറ്റ് പതിവായി കഴിക്കുന്നത് വയറ്റിലെ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത ഇരുപത്തിയാറ് ശതമാനം വരെ കുറയ്ക്കുന്നതായി നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ആഴ്‌ചയിൽ മൂന്നോ നാലോ ദിവസം ലഘുഭക്ഷണമായോ സാലഡിനൊപ്പമോ ക്യാരറ്റ് കഴിക്കാവുന്നതാണ്.