നിങ്ങൾ ഒരു ഭക്ഷണ പ്രേമിയാണോ? ഇതാ ഇന്ത്യയിൽ പരീക്ഷിക്കാവുന്ന ഭക്ഷ്യവിഭവങ്ങൾ

രോഗൻ ജോഷ്

ഇന്ത്യ, പാകിസ്താൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ സാധാരണ ലഭ്യമായ ഒരു കറിയാണ് രോഗൻ ജോഷ്.  ഇതിന്റെ ഉത്ഭവസ്ഥാനം കാശ്മീർ ആണെന്ന് കരുതപ്പെടുന്നു.

നാഗാലാൻഡിലെ പ്രശസ്തമായ ഒരു  ഭക്ഷണവിഭവമാണ് ഇത്. പന്നിയിറച്ചിയാണ് ഇതിലെ പ്രധാന ചേരുവ.

ബാംബൂ ഷൂട്ട് പോർക്ക്

ഭുട്ടേ കാ കീസ്

മധ്യപ്രദേശിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ് ഭുട്ടേ കാ കീസ്. ഒരു ധാന്യവിഭവമാണിത്. ചോളം, പാൽ, തേങ്ങ തുടങ്ങിയവ ഇതിൽ അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണിത്.

ധോക്ല

ധോക്ല ഒരു രുചികരമായ വിഭവമാണ്. ഇത് ഇന്ത്യൻ സംസ്ഥാനമായ ഗുജറാത്തിലും സമീപ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ നിന്നുള്ളതാണെങ്കിലും ഇത് രാജ്യത്തുടനീളം പ്രചാരത്തിലുണ്ട്.

ഹൈദരാബാദി ബിരിയാണി

തെക്കെ ഇന്ത്യയിലെ പ്രസിദ്ധമായ ഭക്ഷണവിഭവമാണ് ഹൈദരാബാദി ബിരിയാണി . പ്രധാനമായും ബാസ്മതി അരി, ആട്ടിറച്ചി എന്നിവയാണ് ഇതിലെ ഘടകങ്ങൾ.

കൊഞ്ച് മലൈ കറി

കൊഞ്ച്, തേങ്ങാപ്പാൽ, പലതരം സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു ബംഗാളി കറിയാണ് കൊഞ്ച് മലൈ കറി.

സർസൺ ദ സാഗ്

സർസൺ ദ സാഗ് പഞ്ചാബിലെ പ്രശസ്തമായ ഒരു പച്ചക്കറി വിഭവമാണ്. കടുക് ഇലയും മറ്റു സുഗന്ധവ്യഞ്ജനങ്ങളുമാണ്  ഈ വിഭവത്തിന്റെ പ്രധാന ചേരുവകൾ.

പഖാഹ

പഖാഹ  ഒരു ഒഡീഷ വിഭവമാണ്. തൈരും പുതിയിന പോലുള്ള ഇലകളും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.

ബിസി ബെലെ ബത്ത്

ഇന്ത്യയിലെ കർണാടക സംസ്ഥാനത്ത് ഉത്ഭവിച്ച, അരി പ്രധാനചേരുവയായിട്ടുള്ള ഒരു വിഭവമാണ് ബിസി ബെലെ ബത്ത്. മൈസൂർ കൊട്ടാരത്തിൽ നിന്നാണ് ഇത് ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു.