ഈ കാര്യങ്ങൾ ശീലിക്കുകയാണെങ്കിൽ ഒരിക്കലും തലമുടി പൊഴിയുകയില്ല 

പലരുടെയും വലിയ വേദനയാണ് എന്തൊക്കെ ചെlയ്തിട്ടും തലമുടി പൊഴിയുന്നു എന്നത്. ശരിയായ രീതിയിൽ സൂക്ഷിക്കുകയാണെങ്കിൽ തലമുടി കോഴിയില്ല അതിനുവേണ്ടി ചെയ്യേണ്ട ചില കാര്യങ്ങൾ ഇതാ

മുടി എപ്പോഴും ചീകാതിരിക്കുക ഒരു ദിവസം രണ്ട് പ്രാവശ്യത്തിൽ കൂടുതൽ മുടി ചീകാൻ പാടില്ല. അതിൽ കൂടുതൽ ചീകുകയാണെങ്കിൽ  മുടി ഒരുപാട് പൊഴിയും.

തലമുടി മുറുക്കി കെട്ടി വയ്ക്കാതിരിക്കുക ഉറങ്ങുന്നതിനു മുൻപ് തലമുടി മുറുക്കി കെട്ടിവെച്ച് ഉറങ്ങുന്ന ശീലം മാറ്റുക. മെടഞ്ഞിട്ട് കിടന്നുറങ്ങാൻ ശ്രമിക്കുക.

ദിവസവും തലമുടി കഴുകാതിരിക്കുക. ദിവസവും തലമുടി കഴുകുകയാണ് എങ്കിൽ മുടികൊഴിയുവാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. ആഴ്ചയിൽ രണ്ടുദിവസത്തിൽ കൂടുതൽ തലമുടി കഴുകാൻ പാടില്ല.

ഷാംപൂ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക ആഴ്ചയിൽ ഒരിക്കലെങ്കിലും ഷാമ്പു ഇട്ട് മുടി കഴുകാൻ ശ്രദ്ധിക്കുക.  അതോടൊപ്പം ഷാംപൂ കെമിക്കലുകൾ ഇല്ലാത്തതാണെന്ന് ഉറപ്പു വരുത്തുക.

 ധാരാളം വെള്ളം കുടിക്കുക ആവശ്യത്തിനുള്ള ജലം ശരീരത്തിൽ ഇല്ലാത്തതുകൊണ്ടും പലപ്പോഴും മുടി കൊഴിഞ്ഞു പോകുന്നതായി കാണുന്നുണ്ട്. ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കുക.

ഹോട്ട് ഓയിൽ  മസാജ് ആഴ്ചയിൽ ഒരിക്കലെങ്കിലും ഹോട്ട് ഓയിൽ മസാജ് ചെയ്യുക. ഇത് തലയിലെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുവാനും അതുവഴി തലമുടി വളരുവാനും സഹായിക്കും.

ഹെയർ മാസ്ക് വീട്ടിൽ ഉണ്ടാക്കുന്ന ഹെയർ മാസ്ക്കുകൾ ആഴ്ചയിൽ രണ്ടുദിവസം തലമുടിയിൽ ഉപയോഗിക്കുക.  ഉലുവ കഞ്ഞിവെള്ളം അലോവേര തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടുത്താം .