പാൽ കുടിക്കാൻ മടിക്കേണ്ട; ആരോഗ്യ ഗുണങ്ങൾ പലതാണ്

ഒരു കപ്പ് പാലിൽ 8 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്

ദിവസവും പാൽ കുടിക്കുന്നതു വഴി എല്ലുകളും സന്ധികളും ശക്തവും ഉറപ്പുള്ളതുമായിത്തീരുന്നു

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ പാൽ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം

പതിവായി പാൽ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കും

പാലിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ഉത്തമം ആണ്

രാത്രി കാലങ്ങളിൽ മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു

പാലും അതിൻ്റെ ഉൽപ്പന്നങ്ങളും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മികച്ച മാർഗമാണെന്ന് പഠനങ്ങൾ പറയുന്നു