എപ്പോഴാണ് ഉച്ചഭക്ഷണം കഴിക്കേണ്ടത് ?

ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കും ഒരു മണിക്കും ഇടയിലുള്ള സമയമാണ് ഉച്ചഭക്ഷണം കഴിക്കുന്നതിന് ഏറ്റവും നല്ല സമയം 

ഈ സമയത്ത് ഭക്ഷണം കഴിക്കുമ്പോള്‍ ശരിയായ ദഹനം നടക്കുകയും പോഷകങ്ങള്‍ കൃത്യമായി ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം നല്‍കുന്നു

സമീകൃതമായ ആഹാരത്തിലൂടെ തലച്ചോറിലേക്ക് കൃത്യമായ അളവിലുള്ള ഗ്ലൂക്കോസ് വിതരണം നടക്കുന്നു

ആഹാരം ശരിയായി ദഹിക്കാനും പോഷകാഗിരണം ശരിയായി നടക്കാനും സഹായിക്കും

വിശപ്പ് നിയന്ത്രിക്കുകയും അമിതാഹാരത്തിനുള്ള സാധ്യത ഒഴിവാക്കുകയും ചെയ്യും

ഉറക്കം മെച്ചപ്പെടുക, ശരീര ഭാരം കൃത്യമായി നിലനിര്‍ത്തുക തുടങ്ങി പല ഗുണങ്ങളും കൃത്യസമയത്ത് ആഹാരം കഴിക്കുന്നതിലൂടെ ശരീരത്തിനുണ്ടാകുന്നു

 വയറില്‍ എരിച്ചില്‍ പോലുള്ള അസ്വസ്ഥതകളും ദഹനക്കേടും ഇല്ലാതാക്കാനും അത് സഹായിക്കുന്നു