മുഖത്തെ കറുത്ത പാടുകൾ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട വഴികള്‍

കറ്റാർവാഴ ജെല്‍ മുഖത്ത് പുരട്ടുന്നത് നല്ലതാണ്

നാരങ്ങാ നീരില്‍ തേന്‍ ചേര്‍ത്ത് പുരട്ടി 10  മിനിറ്റിന് ശേഷം കഴുകി കളയാം

 രണ്ട് ടീസ്പൂൺ ഓറഞ്ച് പീൽ പൗഡറും രണ്ട് ടീസ്പൂൺ തൈരും രണ്ട് ടീസ്പൂൺ തേനും ചേർത്ത് മുഖത്ത് പുരട്ടുക

നാല് സ്പൂണ്‍ പപ്പായ ഉടച്ചതിലേയ്ക്ക് രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരും തേനും ചേര്‍ത്ത് പുരട്ടാം  

മുഖത്തെ കറുത്ത പാടുകളുള്ള ഭാഗത്ത് തക്കാളി നീര് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഗുണം ചെയ്യും.  

മുഖത്തെ കറുത്ത പാടുകളും ചുളിവുകളും അകറ്റാന്‍ കോഫി കൊണ്ടുള്ള ഫേസ് പാക്ക് ഉപയോഗിക്കുന്നത് നല്ലതാണ്

 നെല്ലിക്ക ചർമ സൗന്ദര്യത്തിനും നല്ലതാണ്

രക്ത ചന്ദനം കസ്തൂരി മഞ്ഞൾ സമം അരച്ച് മുഖത്ത് പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകുന്നത് മുഖ കാന്തി വർദ്ധിപ്പിക്കും

ഉടൻ ഫലം കിട്ടണമെന്ന് നിർബ്ബന്ധം പിടിക്കരുത്