താരനും തലമുടി കൊഴിച്ചിലും തടയാനും മുടി തഴച്ചു വളരാനും സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി

അതുപോലെ ചര്‍മ്മ സംരക്ഷണത്തിനും ചെമ്പരത്തി ഉപയോഗിക്കാം

മുഖത്തെ ചുളിവുകളെ തടയാനും കരുവാളിപ്പും കറുത്ത പാടുകളും അകറ്റാനും ചെമ്പരത്തി സഹായിക്കും

ചെമ്പരത്തി പൂവിന്‍റെ ഇതളുകളും കറ്റാര്‍വാഴ ജെല്ലും തൈരും ചേര്‍ത്ത് അടിച്ചെടുക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം

ചെമ്പരത്തി പൂവിന്‍റെ ഇതളുകള്‍ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് ചെറുതായി ചൂടാക്കുക. ശേഷം ഇവ തലയില്‍ പുരട്ടി 10 മിനിറ്റ് മസാജ് ചെയ്യുക. തലമുടി വളരാന്‍ ഈ പാക്ക് സഹായിക്കും.

മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ നേരിടുന്ന ആളുകൾക്ക് ചെമ്പരത്തിയുടെ പൂക്കളും ഇലകളുമൊക്കെ ഉത്തമ പ്രതിവിധിയാണ്

ചെമ്പരത്തി കൊണ്ടുള്ള മറ്റൊരു മികച്ച മാർഗം അത് ഷാംപൂ രൂപത്തിലാക്കി ഉപയോഗിക്കുകയാണ്

ചെമ്പരത്തിയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ ഇതിനെ ഒരു മികച്ച കണ്ടീഷണറാക്കി മാറ്റുന്നു

 തൈര് ചെമ്പരത്തിയോടൊപ്പം ചേർത്ത് ഹെയർ മാസ്ക് തയ്യാറാക്കി ഉപയോഗിക്കാം