ജൂലൈയെ അറിയാം, പ്രധാന ദിവസങ്ങളിലൂടെ  

ജൂലൈ 1 -  ദേശീയ ഡോക്‌ടേഴ്‌സ് ദിനം

നമ്മുടെ ജീവിതത്തിൽ ഡോക്ടർമാരുടെ പ്രാധാന്യം അടയാളപ്പെടുത്തുന്നതിനായി ജൂലൈ 1 ന് ഡോക്‌ടേഴ്‌സ് ദിനം ആചരിക്കുന്നു.

ജൂലൈ 1 - ദേശീയ തപാൽ തൊഴിലാളി ദിനം

കത്തുകളും വിവരങ്ങളും കൃത്യമായി നമ്മുടെ കൈകളിൽ എത്തിക്കാൻ പ്രവർത്തിക്കുന്ന എല്ലാ തപാൽ ജീവനക്കാരെയും ആദരിക്കാൻ വേണ്ടിയാണ് ഈ ദിനം.

ജൂലൈ 1 - ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ദിനം

1949 ജൂലൈ 1 ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ (ICAI) സ്ഥാപിതമായതിനാൽ ഇന്ത്യയിൽ ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ദിനമായി അടയാളപ്പെടുത്തുന്നു.

ജൂലൈ 10- ആഗോള ഊർജ്ജ സ്വാതന്ത്ര്യ ദിനം

പുനരുൽപ്പാദിപ്പിക്കാനാവാത്ത വിഭവങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും പുനരുല്പാദിപ്പിക്കാൻ കഴിയുന്ന ഊർജ്ജ സംവിധാനങ്ങളിലേക്ക് മാറുന്നതിൻ്റെ പ്രാധാന്യത്തെ കുറിച്ചും എല്ലാവർക്കും  ഈ ദിവസം ഓർമപ്പെടുത്തലാണ്.

ജൂലൈ 11 - ലോക ജനസംഖ്യാ ദിനം

ജനസംഖ്യാ പ്രശ്‌നങ്ങളുടെ അടിയന്തര പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു.

ആക്ടിവിസ്റ്റ് മലാല യൂസഫ്‌സായിയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 12 ന് മലാല ദിനം ആഘോഷിക്കുന്നു. വർഷങ്ങളായി സ്ത്രീ വിദ്യാഭ്യാസത്തിനുവേണ്ടി വാദിക്കുന്ന മലാലയെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഐക്യരാഷ്ട്രസഭ  ഇത് ആചരിച്ചത്.

ജൂലൈ 12- മലാല ദിനം

ജൂലൈ 21- ചാന്ദ്രദിനം

1969-ൽ മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിനത്തെ  ഓർമ്മിക്കുന്നതാണ്  ചാന്ദ്രദിനം

ജൂലൈ 26 - കാർഗിൽ വിജയ് ദിവസ്

ജൂലൈ 26 ന് കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നു. ഏകദേശം 60 ദിവസം നീണ്ടുനിന്ന കാർഗിൽ യുദ്ധം ജൂലൈ 26 ന് അവസാനിച്ചു.

ജൂലൈ 29 - അന്താരാഷ്ട്ര കടുവ ദിനം

കടുവകളുടെ സംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കടുവകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായി അന്താരാഷ്ട്ര കടുവ ദിനം ആചരിക്കുന്നു.