പ്രാണികളുടെ കടിയേറ്റാൽ ചെയ്യണ്ട കാര്യങ്ങൾ

കടന്നല്‍, തേനീച്ച എന്നിവ കുത്തിയാല്‍ യഥാക്രമം ചുണ്ണാമ്പും നാരങ്ങാനീരും പുരട്ടാം

തേള്‍വിഷത്തിന് മഞ്ഞള്‍, മരമഞ്ഞള്‍ ഇവ തുളസിനീരില്‍ അരച്ചിടുക

കടന്നല്‍ കുത്തിയാല്‍ മുക്കുറ്റിയില്‍ വെണ്ണയോ നെയ്യോ ചേര്‍ത്ത് ലേപനമിടുക

തേള്‍ കുത്തിയാല്‍ അര്‍ക്കത്തിന്റെ ഇലയും നെയ്യും ഉപ്പും ചേര്‍ത്ത് ചൂടാക്കി ഉഴിയുക

സാമാന്യമായ മറ്റ് കീടങ്ങള്‍ മൂലമുള്ള അസ്വസ്ഥതകള്‍ അകറ്റാന്‍ മുരിങ്ങയില ചതച്ച് പുരട്ടുക

അട്ട/ കീടങ്ങള്‍ എന്നിവ കടിച്ചാല്‍ നറുനീണ്ടിയും മഞ്ഞളും ചേര്‍ത്ത് നെയ്യില്‍ മൂപ്പിച്ച് പുരട്ടുക

ചെറു പ്രാണികൾ കടിക്കുന്നത് മൂലമുള്ള അസ്വസ്ഥതകൾ മാറ്റാൻ തുളസി ഞെരിടി പുരട്ടുക