മഞ്ഞപ്പിത്തം ഈ ലക്ഷണങ്ങൾ ഉണ്ടോ?

കണ്ണുകളിൽ നിറമാറ്റം 

കണ്ണുകളിൽ വെളുത്ത ഭാഗത്ത് മഞ്ഞനിറം കാണപ്പെടുന്നു. ഗുരുതരമായ അവസ്ഥയിൽ നഖങ്ങൾക്കിടയിലും മഞ്ഞനിറം കാണപ്പെടാം.

മൂത്രത്തിൽ നിറവ്യത്യാസം

മൂത്രം മഞ്ഞനിറത്തിലോ രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് ചുവപ്പ് കലർന്ന നിറത്തിലോ കാണപ്പെടുന്നു.

ക്ഷീണം

തുടർച്ചയായ  ക്ഷീണം മഞ്ഞപ്പിത്തത്തിനുള്ള  ലക്ഷണമാവാം. അതുവഴി ദൈന്യദിന പ്രവർത്തനങ്ങൾ താളം തെറ്റാനും സാധ്യതയുണ്ട്.

തലകറക്കം

തലകറക്കം ഒരു രോഗലക്ഷണം മാത്രമാണ്. കൃത്യമായി ചികിത്സ ലഭിച്ചാൽ മാത്രമേ മഞ്ഞപ്പിത്തസാധ്യത മനസിലാക്കാൻ കഴിയുകയുള്ളൂ.

ദഹനത്തിനുള്ള ബുദ്ധിമുട്ടുകൾ

ദഹനത്തിനുള്ള ബുദ്ധിമുട്ടുകൾ മഞ്ഞപ്പിത്തത്തിനുള്ള ലക്ഷണമായേക്കാം.  ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെയും അത്  സാരമായി ബാധിക്കുന്നു.

ഛർദ്ദി

തുടർച്ചയായ വിട്ട് മാറാത്ത ഛർദ്ദി ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക.

കരളിന്റെ ഭാഗത്ത് അസഹ്യമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ മഞ്ഞപ്പിത്തസാധ്യതയേറെയാണ്.

കരളിന്റെ ഭാഗത്ത് വേദന

മറ്റ് ലക്ഷണങ്ങൾ

ആഹാരത്തിന് രുചിയില്ലായ്മ, പനി, വയറിളക്കം, വയറുവേദന തുടങ്ങിയവയും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാവാം