മലയാള സിനിമയിൽ ഒരു പക്ഷേ ഏറ്റവും കൂടുതൽ അതിഥി വേഷങ്ങളിൽ എത്തിയിട്ടുള്ള പ്രമുഖ നടൻ മോഹൻലാൽ ആയിരിക്കും..നിരവധി ചിത്രങ്ങളിൽ അതിമനോഹരമായ വേഷങ്ങൾ മോഹൻലാൽ ചെയ്തിട്ടുണ്ട് അദ്ദേഹത്തിന്റെ മികച്ച ചില അതിഥി വേഷങ്ങൾ നോക്കാം.

മനു അങ്കിൾ മമ്മൂട്ടി നായകനായി എത്തി 1988 തിയറ്ററുകളിൽ റിലീസ് ചെയ്ത മനു അങ്കിൾ എന്ന ചിത്രത്തിൽ ഒരു മികച്ച അതിഥി വേഷത്തിൽ മോഹൻലാൽ എത്തിയിട്ടുണ്ട്

സമ്മർ  ഇൻ ബേത്ലഹേം സുരേഷ് ഗോപി ജയറാം മഞ്ജുവാര്യർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ നായകന്മാരെ പോലും ഞെട്ടിച്ചുകൊണ്ടുള്ള അതിഥിവേഷമായിരുന്നു മോഹൻലാലിന്റെത്

ഒന്നു മുതൽ പൂജ്യം വരെ ആശാ ജയരാമൻ ഗീതു മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ഒരുക്കിയ ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിലും മികച്ച ഒരു അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തിയത്

കടൽ കടന്നൊരു മാത്തുക്കുട്ടി മമ്മൂട്ടി നായകനായി എത്തിയ കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിലെ മോഹൻലാലിന്റെ അതിഥി വേഷം ശ്രദ്ധ നേടിയിരുന്നു

പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ജയറാം പാർവതി എന്നിവർ നായിക നായകന്മാരായ എത്തിയ പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന ചിത്രത്തിൽ മികച്ച അതിഥി വേഷം ആയിരുന്നു മോഹൻലാലിന്റെ

കായംകുളം കൊച്ചുണ്ണി നിവിൻപോളി പ്രധാന കഥാപാത്രമായി എഴുതിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ അതിഥി വേഷം ശ്രദ്ധ നേടിയിരുന്നു

 ജയിലർ രജനികാന്ത് പ്രധാന വേഷത്തിൽ എത്തിയ ജയിലർ എന്ന ചിത്രത്തിലെ അതിഥി വേഷം ശ്രദ്ധ നേടിയതാണ്