തേക്ക് മ്യൂസിയത്തിൽ തേക്ക് മരവുമായി ബന്ധപ്പെട്ട ചരിത്രം, ആവാസവ്യവസ്ഥ, കൃഷി രീതികൾ, പരിപാലനം, പലതരം ഉപയോഗങ്ങൾ തുടങ്ങി വിവിധങ്ങളായ കാര്യങ്ങൾ സന്ദർശകർക്ക് മനസ്സിലാകുംവിധം വിന്യസിച്ചിട്ടുണ്ട്.
ജൈവവിഭവ ഉദ്യാനം നമ്മെ കാത്തിരിക്കുന്നു. ആദ്യം നമ്മെ വരവേല്ക്കുന്നത് മനോഹരമായ പുഷ്പങ്ങളാൽ അണിഞ്ഞൊരുങ്ങിയ ഒരു ഓർക്കിഡ് ഉദ്യാനമാണ്. ഇവിടെ നാല്പതിൽപ്പരം സ്പീഷിസിൽപ്പെട്ട ഓർക്കിഡുകൾ കാണാനാകും.