രോഗപ്രതിരോധശേഷി: ഓറഞ്ച് തൊലിയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ദഹനത്തിന്: ഇതിലടങ്ങിയിട്ടുള്ള നാരുകൾ (ഫൈബർ) ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് ആശ്വാസം നൽകും.
കൊളസ്‌ട്രോൾ കുറയ്ക്കാൻ: ഓറഞ്ച് തൊലിയിലെ ചില ഘടകങ്ങൾ രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ചർമ്മത്തിന് തിളക്കം: വിറ്റാമിൻ സി ധാരാളമുള്ളതുകൊണ്ട് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും കറുത്ത പാടുകൾ മാറ്റാനും സഹായിക്കുന്നു. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് കടലമാവുമായി ചേർത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്.