അമിത ക്ഷീണം

അമിത ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും ശരീരത്തില്‍  പ്രോട്ടീൻ കുറയുമ്പോഴും അമിത ക്ഷീണം അനുഭവപ്പെടാം.

ചര്‍മ്മം 

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പ്രോട്ടീന്‍ പ്രധാനമാണ്. അതിനാല്‍ പ്രോട്ടീൻ കുറയുമ്പോള്‍ ചര്‍മ്മം വരണ്ടതാകാനും ചര്‍മ്മത്തിന്‍റെ ദൃഢത നഷ്ടപ്പെടാനും കാരണമാകും.

തലമുടി

തലമുടി കൊഴിച്ചിലും പ്രോട്ടീനിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ഒരു ലക്ഷണമാണ്. അതിനാല്‍ അകാരണമായി തലമുടി കൊഴിയുന്നതിനെയും നിസാരമായി കാണേണ്ട.

 പേശി

പ്രോട്ടീനിന്‍റെ കുറവു മൂലം പേശി ബലഹീനത ഉണ്ടാകാം. അതിനാല്‍ മസില്‍ കുറവിലേക്ക് ശരീരം പോകുന്നതും ചിലപ്പോള്‍ പ്രോട്ടീനിന്‍റെ കുറവു കൊണ്ടാകാം.

എല്ലുകള്‍ 

എല്ലുകള്‍ ദുര്‍ബലമാവുക, എല്ലുകള്‍ പൊട്ടുക തുടങ്ങിയവയും പ്രോട്ടീൻ കുറവിന്‍റെ ലക്ഷണമാകാം. കാരണം എല്ലുകളുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന ഘടകമാണ് പ്രോട്ടീൻ. 

നീര് 

കൈകളിലെയും കാലുകളിലെയും നീരും ചിലപ്പോള്‍ പ്രോട്ടീനിന്‍റെ കുറവു മൂലമാകാം.