ഒരേ ഇരുപ്പ് ഇരുന്നാൽ ഈ രോഗങ്ങൾ സംഭവിച്ചേക്കാം 

ഓഫീസിലും മറ്റും മണിക്കൂറുകളോളം ഇരിക്കുന്നവർക്ക് വലിയ രോഗങ്ങൾ വരുവാൻ സാധ്യതയുണ്ട്

ഏറെ നേരം ഇരിക്കുന്നത് ഹൃദയാരോ ഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ആർട്ടറികൾ ബ്ലോക് ചെയ്യാനും ഹൃദയസംബന്ധമായ അസുഖങ്ങൾ വർധിക്കാനും കാരണമാകുന്നു

ഏറെ നേരം ഇരിക്കുന്നത് ശ്വാസകോശത്തിന്റെ കപ്പാസിറ്റിയെ ബാധിക്കുന്നു

കുറേനേരം ഇരിക്കുന്നത് കലോറികൾ കുറഞ്ഞ അളവിൽ മാത്രം എരിയാൻ കാരണമാകുന്നു. ഇത് വണ്ണം കൂടാൻ കാരണമാകുന്നു. ശരീരത്തിൽ കൊളസ്ട്രോൾ വർധിക്കാനും കാരണമാകുന്നു.

കൂടുതൽ സമയം ഇരിക്കുന്നത് എല്ലിന്റെയും സന്ധികളുടെയും ആരോ ഗ്യത്തെ വിപരീതമായി ബാധിക്കുന്നു. എല്ലുകളുടെ ബലം ക്ഷയിപ്പിക്കു കഴുത്ത്, സന്ധികൾ തുടങ്ങിയ ഇടങ്ങളിൽ വേദനയുണ്ടാവാനും കാരണമാകും.

ഇരിപ്പ് കൂടുന്നതുകൊണ്ടുള്ള ശാരീരിക പ്രശ്നങ്ങൾ പലരും ചർച്ച ചെയ്യാറുണ്ടെങ്കിലും മാനസിക പ്രശ്നങ്ങൾ അധികമാരും പറയാറില്ല. നടക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നതു മൂലം മാനസികാരോ ഗ്യം മെച്ചപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കുന്നു

ഷുഗർ, ബ്ലഡ് പ്രഷർ എന്നീ നിലകളുടെ താളം തെറ്റിക്കുന്നതിനൊപ്പം കൊഴുപ്പടിയാനും ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം, പ്രമേഹം, വൃക്കരോഗം, ആസ്ത്മ, ന്യുമോണിയ, ഞരമ്പ് രോഗങ്ങള്‍ തുടങ്ങിയ പലവിധം രോഗങ്ങൾക്കും  ഇരിപ്പ് കാരണമാകും