ഇരുന്നു ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ഓഫീസിൽ ദിവസം മുഴുവനുളള  ഇരിപ്പ് ആരോഗ്യത്തിന് ആപത്താണെന്നാണ് പഠനങ്ങൾ പറയുന്നത്

തുടർച്ചയായി മണിക്കൂറുകളോളം ഇരിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും

ഭക്ഷണത്തിൽ നിന്ന് കിട്ടുന്ന കലോറിയിൽ അധികമുളളവ കൊഴുപ്പായി നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടും

അമിതവണ്ണത്തിനുള്ള സാധ്യത കൂടുന്നു

എട്ട് മണിക്കൂറോളം ഇരുന്ന് ജോലി ചെയ്യുന്നവരുടെ ആയുസ്സ് കുറയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു

തുടർച്ചയായുള്ള ഇരുത്തം കടുത്ത ക്ഷീണത്തിന് കാരണമാകുന്നു

ഇരുന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് ഹൃദയാഘാതമോ സ്ട്രോക്കോ ഉണ്ടാവാൻ സാധ്യത കൂടുതലാണ്