ചെറിയ ഉള്ളി ആള് നിസാരക്കാരനല്ല; അറിയാം അത്ഭുത ഗുണങ്ങൾ

സവാളയേക്കാള്‍ മിടുക്കനാണ് ചെറിയ ഉള്ളി എന്നാണ് ആരോഗ്യമേഖലയില്‍ ഉള്ളവര്‍ പറയുന്നത്

ഉള്ളിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു

ചെറിയ ഉള്ളി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും

ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും ഉള്ളി സഹായിക്കും

വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ചെറിയ ഉള്ളി സഹായിക്കുന്നു

ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ സംയുക്തങ്ങള്‍ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും

ഉള്ളി എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും