വേനൽക്കാലത്ത് വീഴാതിരിക്കാൻ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ 

ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, കടുംനിറത്തിലുള്ള സിന്തറ്റിക് വസ്ത്രങ്ങൾ ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ സൺഗ്ലാസ് ധരിക്കുക, സൺസ്‌ക്രീൻ ട്യൂബ് എപ്പോഴും കയ്യിൽ കരുതുക.

നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക, വെള്ളരി, തണ്ണിമത്തൻ തുടങ്ങിയ ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കുക. 

ധാരാളം വെള്ളം കുടിക്കുക, ദാഹം തോന്നുന്നതിന് മുമ്പ് തന്നെ വെള്ളം കുടിക്കുക. 

വേനൽക്കാലത്ത് വ്യായാമം ചെയ്യുന്നത് എളുപ്പമല്ലെങ്കിലും അത് സ്റ്റാമിന നിലനിർത്തും. കത്തുന്ന വെയിലിൽ വ്യായാമം ചെയ്യരുത്, അതിരാവിലെയോ വൈകുന്നേരമോ വീടിനകത്തോ വ്യായാമം ചെയ്യുക

ആവശ്യമില്ലെങ്കൽ 10:30 am – 5:30 pm ന് ഇടയിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. വീട്ടിലിരിക്കുക അല്ലെങ്കിൽ നിങ്ങളുടെ ഓഫീസിനുള്ളിൽ തന്നെ തുടരുക

കൃത്യസമയത്ത് നല്ല ഭക്ഷണം കഴിക്കുക 

അസുഖങ്ങളെ കരുതിയിരിക്കുക