പ്രായം കൂടുന്നതിന് പിന്നിലെ കാരണമറിയാമോ ?

മറ്റുള്ളവരെ അപേക്ഷിച്ച് ചിലർ പെട്ടെന്ന് പ്രായമാകുന്നത് ശ്രദ്ധിച്ചിട്ടില്ലേ? 

ടെലോമിയർ എന്ന പ്രോട്ടീന്‍ ആണ് ഈ പ്രതിഭാസത്തിന് പിന്നിലെ യഥാര്‍ഥ പ്രതി

നമ്മുടെ ഡിഎൻഎ സംരക്ഷിക്കുന്ന ക്രോമസോമുകളുടെ അറ്റത്ത് ക്യാപ് രൂപത്തിൽ കാണപ്പെടുന്ന ഒരു പ്രോട്ടീൻ ആണ് ടെലോമിയർ

ഓരോ തവണയും കോശങ്ങൾ വിഭജിക്കപ്പെടുമ്പോൾ ടെലോമിയറുകളുടെ നീളം കുറയും

ഇത് കോശങ്ങള്‍ക്ക് കുടുതൽ വിഭജിക്കാനുള്ള കഴിവ് ഇല്ലാതാക്കുകയും കോശങ്ങൾ നശിക്കുന്നതിനും കാരണമാകുന്നു

 ഇതാണ് നമ്മുടെ ശരീരം പ്രായമാകുന്നതിലേക്ക് നയിക്കുന്നത്

ചില ജീവിത ശൈലി മാറ്റങ്ങളും ടെലോമിയറുകളുടെ നീളം കുറയാൻ കാരണമാകുന്നു

പുകവലി, ഉറക്കമില്ലായ്മ, വീക്കം, മാനസിക സമ്മർദം എന്നിവയും ടെലോമിയറുകളുടെ നീളം കുറയുന്നതിന് കാരണമാകാം