അള്‍സര്‍ രോഗികള്‍ക്ക് അസ്വസ്ഥതകള്‍ കൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നാരങ്ങാവെള്ളം, അച്ചാറ് ഇവയുടെ അമിതോപയോഗംകുറയ്ക്കുക

ഉറങ്ങാന്‍ പോകുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കണം

അള്‍സറുള്ളവര്‍ ഏതുതരം മരുന്നുകള്‍ കഴിക്കുന്നതും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമായിരിക്കണം

എരിവുള്ള ഭക്ഷണം, മസാല അധികം അടങ്ങിയ ഭക്ഷണം ഇവ ഒഴിവാക്കുക

ഭക്ഷണം കഴിച്ച ശേഷവും മരുന്നിനൊപ്പവും ധാരാളം വെള്ളം കുടിക്കുക

മദ്യപാനം, പുകവലി ഇവ ഒഴിവാക്കുക

വാരിവലിച്ചു ഭക്ഷണം കഴിക്കുന്ന ശീലം മാറ്റി, സാവധാനം ഭക്ഷണം ചവച്ചരച്ചു കഴിക്കുക

ചിട്ടയായ ഭക്ഷണക്രമം പാലിക്കുക. ഡയറ്റിങ്ങിന്റെ പേരില്‍ വിശപ്പ് കടിച്ചമര്‍ത്തുന്നത് അള്‍സറിന്റെ അസ്വസ്ഥതകള്‍ വര്‍ധിപ്പിക്കും