ഹീമോഗ്ലോബിന്റെ അളവ് കൂട്ടാം കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്

ഇരുമ്പ് അടങ്ങിയ ബീറ്റ്‌റൂട്ട് കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും

മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിച്ച് വിളര്‍ച്ച തടയുന്നു

അയേണിന്റെ മികച്ച ഉറവിടമാണ് ചീര. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിളര്‍ച്ചയെ തടയാന്‍ സഹായിക്കും

തക്കാളി കഴിക്കുന്നതും ഹീമോഗ്ലോബിന്റെ അളവ് കൂടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും

ഈന്തപ്പഴത്തിൽ ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയതിനാല്‍ ഇവ വിളര്‍ച്ചയെ തടയാന്‍ സഹായിക്കും

അയേണിന്റെയും മറ്റ് ആന്റി ഓക്‌സിഡന്റുകളുടെയും കലവറയായ മുന്തിരി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു

ആപ്രിക്കോട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കാന്‍ സഹായിക്കും