ഒട്ടിപ്പിടിക്കാതെ ചുട്ടെടുക്കാം നല്ല പൂ പോലത്തെ ദോശ

ദോശ എല്ലാവർക്കും പ്രിയപ്പെട്ടതാണ്

ഒരടിപൊളി ദോശയുണ്ടാക്കിയാലോ

ചേരുവകൾ

ഉഴുന്ന് - 1 ഗ്ലാസ്‌ ഉലുവ - 1/4 സ്പൂൺ അരിപ്പൊടി - 4 ഗ്ലാസ്‌ വെള്ളം - 3 ഗ്ലാസ്‌ ഉപ്പ് - 2 സ്പൂൺ

തയാറാക്കുന്ന വിധം

1

ഉഴുന്നും ഉലുവയും വെള്ളത്തിലിട്ട് ഒരു രണ്ടു മണിക്കൂർ കുതിരാൻ വച്ച ശേഷം ഇതു മിക്സിയുടെ ജാറിലോ, ഗ്രൈൻഡറിലോ, അരച്ചെടുക്കുക.

2

അരച്ചതിനു ശേഷം അതിലേക്ക് അരിപ്പൊടിയും ചേർത്ത്, ആവശ്യത്തിന് ഉപ്പും ചേർത്ത്, കൈകൊണ്ടു നന്നായിട്ട് ഇളക്കി യോജിപ്പിക്കാം.

3

കൈകൊണ്ടു തന്നെ ഇളക്കി യോജിപ്പിക്കാൻ ശ്രദ്ധിക്കുക, കൈകൊണ്ട് ഇളക്കി യോജിപ്പിക്കുമ്പോൾ മാവ് നന്നായിട്ട് പൊന്തി വരുന്നതാണ്.

4

അതുകൊണ്ടാണ് കൈകൊണ്ട് തന്നെ കുഴയ്ക്കാൻ പറയുന്നത്, ശേഷം അടച്ചുവെച്ച് എട്ടുമണിക്കൂറിനു ശേഷം ഈ മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ടാവും, ആ സമയത്ത് ദോശക്കല്ല് ചൂടാവുമ്പോൾ അതിലേക്ക് മാവ് ഒഴിച്ച് നല്ലെണ്ണയോ, നെയ്യോ ചേർത്ത് നല്ല പഞ്ഞി പോലുള്ള ദോശ ചുട്ടെടുക്കാം.

read more...