യുഎഇയില്‍ ഇന്ന് 1,146 പേര്‍ക്ക് കൂടി കോവിഡ്

യുഎഇയില്‍ ഇന്ന് 1,146 പേര്‍ക്ക് കൂടി കോവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 1,146 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണമാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചികിത്സയിലുണ്ടായിരുന്ന 668 പേര്‍ രോഗമുക്തി നേടി.

യുഎഇയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 1,43,289 ആയി. ഇവരില്‍ 1,38,959 പേരും ഇതിനോടകം സുഖം പ്രാപിച്ചു. 515 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

നിലവില്‍ 3,815 കൊവിഡ് രോഗികള്‍ ചികിത്സയിലുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 85,643 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 1.42 കോടിയിലധികം പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്.