മാ​സി​ഡോ​ണി​യ​യി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​ക്ക് തീ​പി​ടി​ച്ച് 10 മരണം

eg

ടെ​റ്റോ​വോ: വ​ട​ക്ക​ൻ മാ​സി​ഡോ​ണി​യ​യി​ലെ ടെ​റ്റോ​വോ ന​ഗ​ര​ത്തി​ലു​ള്ള കോ​വി​ഡ് ആ​ശു​പ​ത്രി​ക്ക് തീ​പി​ടി​ച്ച്  10 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. 

ബു​ധ​നാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. നി​ര​വ​ധി ഡോ​ക്ട​ർ​മാ​ർ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. മ​ര​ണ സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വെ​ൻ​കോ ഫി​ലി​പ്സ് പ​റ​ഞ്ഞു.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​വ​രെ രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ സ്കോ​പി​യെ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ആ​ശു​പ​ത്രി സ്ഥാ​പി​ച്ച​ത്.