കോവിഡ്: ഒമാനില്‍ 13 പേര്‍ കൂടി മരിച്ചു

കോവിഡ്: ഒമാനില്‍ 13 പേര്‍ കൂടി മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ കോവിഡ് ബാധിച്ച് 13 പേര്‍ കൂടി മരിച്ചു. രാജ്യത്ത് 557 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 91,753 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ 285 പേര്‍ കൂടി പുതുതായി രോഗമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 84,648 ആയി. 818 പോരാണ് രോഗം ബാധിച്ച് ആകെ മരിച്ചത്. 92 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 506 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 180 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.