ലോകത്ത് 16.90 കോടി കോവിഡ് ബാധിതര്‍; മരണം 35.12 ലക്ഷം

world covid 27/5

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ പതിനാറ് കോടി തൊണ്ണൂറ് ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.  മരണസംഖ്യ 35.12 ലക്ഷമായി ഉയര്‍ന്നു. അതേസമയം, രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി എഴുപത് ലക്ഷം കടന്നു.

രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ മൂന്ന് കോടി മുപ്പത്തിയൊമ്ബത് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ അറുപത് ലക്ഷം കടന്നു. രണ്ട് കോടി എഴുപത്തിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി. അതേസമയം, ഇന്ത്യയില്‍ ഇന്നലെമാത്രം 2.73 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് രണ്ടര കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം മൂന്ന് ലക്ഷം കടന്നു.