അഫ്ഗാനിസ്ഥാനില്‍ പള്ളിയില്‍ വന്‍ സ്ഫോടനം; 18 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ പള്ളിയില്‍ വന്‍ സ്ഫോടനം; 18 പേർ കൊല്ലപ്പെട്ടു
 

കാബൂൾ: അഫ്ഗാനിസ്ഥാനില്‍ പള്ളിയില്‍ വന്‍ സ്ഫോടനം. ഹെറാത് പ്രവിശ്യയിലെ ഗസർഗാഹ് പള്ളിയിലാണ് സ്ഫോടനമുണ്ടായത്. ഇമാം മുജിബ് ഉർ റഹ്മാൻ അൻസാരി അടക്കം 18 പേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. 23 പേർക്ക് പരുക്കേറ്റു.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പടിഞ്ഞാറന്‍ അഫ്ഗാനിലെ വലിയ പള്ളികളില്‍ ഒന്നാണിത്. ഓഗസ്റ്റ് 17ന് കാബൂളിലും സമാനമായ സ്ഫോടനം ഉണ്ടായിരുന്നു. ഇതിൽ ഇമാം റഹിമുള്ള ഹഖാനി ഉൾപ്പെടെ 21 പേരാണ് കൊല്ലപ്പെട്ടത്.