ഒമാനില്‍ 302 പേര്‍ക്ക് കോവിഡ്; അഞ്ച് മരണം

ഒമാനില്‍ 302 പേര്‍ക്ക് കോവിഡ്; അഞ്ച് മരണം

മസ്‌കത്ത്: ഒമാനില്‍ പുതുതായി 302 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 119,186 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 1321 ആയി.

ഇതുവരെ 109,633 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 92 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 309 പേരാണ് രോഗം ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 134 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.