സൗദി അറേബ്യയിൽ 305 പുതിയ കേസുകള്‍; 16 മരണം

സൗദി അറേബ്യയിൽ 305 പുതിയ കേസുകള്‍; 16 മരണം

റിയാദ്: സൗദി അറേബ്യയിൽ 305 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് കേസുകളുടെ എണ്ണം 3,53,255 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 16 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5657 ആയി. രാജ്യത്തെ മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.

357 പേർ സുഖം പ്രാപിച്ചു. രോഗമുക്തരുടെ ആകെ എണ്ണം 3,40,304 ആയി ഉയർന്നു. കോവിഡ് മുക്തി നിരക്ക് 96.4 ശതമാനമായി ഉയർന്നു.

7294 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ തുടരുന്നു. ഇതിൽ 810 പേർ ഗുരുതരസ്ഥിതിയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്.