ബൾഗേറിയയിൽ ബസിന് തീ പിടിച്ച് 46 മരണം

rr
സോഫിയ: ബൾഗേറിയയിൽ ബസിന് തീ പിടിച്ച് 12 കുട്ടികളുൾപ്പടെ 46 മരണം.10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ പ്രാദേശിക സമയം രാവിലെ രണ്ടു മണിയോടെ പടിഞ്ഞാറൻ ബൾഗേറിയയിലെ ദേശീയ പാതയിൽ വെച്ചാണ് അപകടം നടന്നത്. തുർക്കിയിലെ ഇസ്താംബുളിൽ നിന്ന് അവധി ആഘോഷം കഴിഞ്ഞ് മാസിഡോണിയയിലേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. 

നിയന്ത്രണം വിട്ട ബസ് റോഡരികിലെ കൈവരിയിലോ മതിലിലോ ഇടിച്ച് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ബസിന് തീപിടിച്ചതാണ് മരണ സംഖ്യ ഉയരാൻ കാരണമായത്. തീ പൊള്ളലേറ്റാണ് എല്ലാവരും മരണപ്പെട്ടത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ബൾഗേറിയൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.