ലോകത്ത് 4.63 കോടി കോവിഡ് ബാധിതര്‍; മരണം 11,99,722

ലോകത്ത് 4.63 കോടി കോവിഡ് ബാധിതര്‍; മരണം 11,99,722

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി അറുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. ഇതുവരെ 4,63,67,028 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് 11,99,722 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 3,34,78,803 ആയി ഉയര്‍ന്നുവെന്നത് ആശ്വാസം പകരുന്നു.

അമേരിക്കയില്‍ തൊണ്ണൂറ്റിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2,36,072 പേര്‍ രോഗം ബാധിച്ച് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത് ലക്ഷം കടന്നു.

അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം പിന്നിട്ടു. 5,94,386 പേരാണ് നിലവില്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 48,648 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 1,21,090 പേര്‍ മരിച്ചു. 73,73,375 പേര്‍ രോഗമുക്തി നേടി.

ബ്രസീല്‍ അമ്പത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,59,902 പേര്‍ മരിച്ചു. അമ്പത് ലക്ഷത്തോളം പേര്‍ രോഗമുക്തി നേടി.