ലോകത്ത് 4.96 കോടി കോവിഡ് ബാധിതര്‍; സ്ഥിതി അതീവ ഗുരുതരം

ലോകത്ത് 4.96 കോടി കോവിഡ് ബാധിതര്‍; സ്ഥിതി അതീവ ഗുരുതരം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പിന്നിട്ടു. ഇതുവരെ 4,96,44,597 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,47,969 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്നര കോടി കടന്നു.

അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു. ഇതുവരെ 1,00,55,011 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം ഒരുലക്ഷത്തോളം ആളുകള്‍ക്കാണ് രോഗം റിപ്പോര്‍ട്ട ചെയ്തത്. 2,42,203 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിമൂന്ന് ലക്ഷം കടന്നു.

അതേസമയം, ഇന്ത്യയില്‍ 85 ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.1.25 ലക്ഷം പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം 54,157 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 77,65,966 ആയി ഉയര്‍ന്നു. നിലവില്‍ ആകെ രോഗികളുടെ 6.19 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്.

ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. അമ്പത്തിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,62,035 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത് ലക്ഷം കടന്നു.