ന്യൂസിലൻഡ് തീരത്ത് സൗത്ത് ഐലൻഡിന് സമീപം ബോട്ട് മറിഞ്ഞ് 5 പേർ മരിച്ചു

j
 ന്യൂസിലൻഡ് തീരത്ത് സൗത്ത് ഐലൻഡിന് സമീപം ബോട്ട് മറിഞ്ഞ് 5 പേർ മരിച്ചു. 11 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇന്നലെ പ്രാദേശിക സമയം രാവിലെ 10 മണിയ്ക്ക് ശേഷം കൈകോറ ദ്വീപിന് തെക്ക് 15 കിലോമീറ്റർ അകലെ ഗൂസ്ബേയിലായിരുന്നു അപകടം.തിമിംഗിലം വന്നിടിച്ചതാണ് ബോട്ട് മറിയാൻ കാരണമെന്നാണ് റിപ്പോർട്ട്. എന്നാൽ, പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പക്ഷി നിരീക്ഷക സംഘമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഏഴ് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് 6 പേരെ രക്ഷിച്ചത്.