കുവൈത്തില്‍ 889 പേര്‍ക്ക് കൂടി കോവിഡ്

കുവൈത്തില്‍ 889 പേര്‍ക്ക് കൂടി കോവിഡ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാഴാഴ്ച 889 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 119,420 ആയി ഉയര്‍ന്നു. രോഗം ബാധിച്ച് ഒമ്പത് പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 730 ആയി.

ആകെരോഗമുക്തി നേടിയവരുടെ എണ്ണം 110,714. നിലവില്‍ 7,976 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 126 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 8,045 പരിശോധനകള്‍ കൂടി രാജ്യത്ത് പുതുതായി നടത്തി. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 857,707 ആയി.