അമേരിക്കയില്‍ സ്‌കൂളില്‍ വീണ്ടും വെടിവെയ്പ്; രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

u
 

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. അയോവയിലെ ഡെസ് മോയിനസ് നഗരത്തിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ രണ്ടു വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. സ്കൂൾ ജീവനക്കാരന് ഗുരുതര പരിക്കേറ്റു.

കാറിലെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് കാറിൽ രക്ഷപ്പെട്ട സംഘത്തിലെ മൂന്നു പേർ പിന്നീട് പൊലീസ് പിടിയിലായി.കാലിഫോർണിയയിലും വെടിവെപ്പുണ്ടായതായി റിപ്പോർട്ടുണ്ട്. ഇവിടെ നിരവധി പേർക്ക് വെടിവെപ്പിൽ പരിക്കേറ്റു.