ഹിജാബ് വിരുദ്ധ പ്രക്ഷോഭം; ഇറാനിൽ മൂന്നു സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് കൂടി വധശിക്ഷ
Tue, 10 Jan 2023

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത മൂന്നു പേർക്ക് കൂടി വധശിക്ഷ വിധിച്ച് കോടതി. സാലിഹ് മിർഹാഷിമി, മാജിദ് കാസിമി, സഈദ് യഗൂബി എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്.സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ഇതുവരെ 17 പേർക്ക് വധശിക്ഷ വിധിച്ചു. ഇതിൽ നാലു പേരെ തൂക്കിലേറ്റി. മുഹമ്മദ് മഹ്ദി കറമി, സയ്യിദ് മുഹമ്മദ് ഹുസൈനി എന്നിവരെ ശനിയാഴ്ചയും മുഹ്സിൻ ഷാകിരി, മജിദ്രിസ രഹ്നവർദ് എന്നിവരെ കഴിഞ്ഞ മാസവുമാണ് തൂക്കിലേറ്റിയത്.