തോക്ക് നിയന്ത്രണ ബില്ലിന് അംഗീകാരം

gun
 തോക്ക് ഉപയോഗിച്ചുള്ള കൂട്ടക്കൊലകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ തോക്ക് വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം യുഎസ് സെനറ്റ് അംഗീകരിച്ചു. ചൊവ്വാഴ്ച അവതരിപ്പിച്ച ഗൺ കൺട്രോൾ ബിൽ യുഎസ് സെനറ്റിൽ ഇരുപാർട്ടികളും സമവായത്തിൽ പാസാക്കുകയായിരുന്നു.

ഡെമോക്രാറ്റിക് പാർട്ടിയുടെ 50 അംഗങ്ങൾക്കൊപ്പം റിപ്പബ്ലിക്കൻ പാർട്ടിയിലെ 14 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭാഗത്ത് നിന്നും ജോൺ കോന്നന്റെ നേതൃത്വത്തിലുള്ള പാർട്ടി അംഗങ്ങളാണ് ബില്ലിനെ അനുകൂലിച്ചത്. 

21 വയസ്സിന് താഴെയുള്ള തോക്കുവാങ്ങുന്നവരുടെ ജീവിത ശൈലി പരിശോധിക്കണമെന്നും മാനസിക വൈകല്യമുള്ളവരിൽ നിന്നും സമൂഹത്തിന് ഭീഷണി ഉയർത്തുന്നവരിൽ നിന്നും തോക്കുകൾ പിടിച്ചു വാങ്ങുന്നതിനുള്ള വ്യവസ്ഥകളുമാണ് ബില്ലിലുള്ളത്. ഗാർഹിക പീഡന കേസുകളിൽ ഉൾപ്പെട്ടവർക്ക് തോക്ക് വിൽക്കാനാകില്ല. വെള്ളിയാഴ്ച വീണ്ടും ഈ ബില്ല് വോട്ടെടുപ്പിന് വരും. യുഎസ് ഹൗസിൽ ബിൽ പാസ്സാക്കേണ്ടതായുണ്ട്.