മെ​ക്സി​ക്കോ​യി​ൽ ബാ​റി​ൽ വെ​ടി​വ​യ്പ്; 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു

dd
 

മെ​ക്സി​ക്കോ​യി​ലെ ടാ​രി​മോ​റോ ന​ഗ​ര​ത്തി​ലെ ബാ​റി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. പ​രി​ക്കേ​റ്റ ര​ണ്ടു പേ​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്.

പ്ര​ദേ​ശി​ക സ​മ​യം ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. അ​ക്ര​മി സം​ഘം ബാ​റി​നു​ള്ളി​ലെ ബി​ല്യാ​ർ​ഡ് ഹാ​ളി​ൽ ക​ട​ന്ന് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

ഗ്വാ​ന​ജു​വാ​റ്റോ സം​സ്ഥാ​ന​ത്തെ മു​നി​സി​പ്പാ​ലി​റ്റി​യാ​ണ് ടാ​രി​മോ​റോ. ല​ഹ​രി​മ​രു​ന്ന്, ആ​യു​ധ​ക്ക​ട​ത്ത് മാ​ഫി​യ സം​ഘ​ങ്ങ​ൾ അ​ര​ങ്ങു​വാ​ഴു​ന്ന മേ​ഖ​ല​യാ​ണി​ത്.