കാബൂളില്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ സ്‌ഫോടനം

Bomb blast in Kabul Cricket Stadium
 

കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ കാബൂളില്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. താരങ്ങളും സ്റ്റാഫും സുരക്ഷിതരാണ്. 

'അഫ്‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന ടി20 ടൂര്‍ണമെന്‍റിലെ മത്സരം പുരോഗമിക്കവേയാണ് സ്റ്റേഡിയത്തിനുള്ളില്‍ സ്‌ഫോടനം നടന്നത്. മത്സരം കാണാനെത്തിയ ആരാധകരില്‍ നാല് പേര്‍ക്കാണ് പരിക്കേറ്റത്' എന്നും അഫ്‌‌ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് നസീബ് ഖാന്‍ വ്യക്തമാക്കി.