ബ്രിട്ടൻ്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ അധികാരമേറ്റു

google news
charles
 

ബ്രിട്ടൻ്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ അധികാരമേറ്റു. സെൻ്റ് ജെയിംസ് കൊട്ടാരത്തിൽ നടന്ന വിപുലമായ ചടങ്ങിലാണ് ഔദ്യോഗിക പ്രഖ്യാപനം. ചടങ്ങിൽ രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഇത് വലിയ ഉത്തരവാദിത്തമാണെന്നും മാതാവ് എലിസബത്ത് രാഞ്ജി ഒരു പ്രചോദനമായിരുന്നു എന്നും  സ്ഥാനമേറ്റതിനു ശേഷം ചാൾസ് മൂന്നാമൻ പറഞ്ഞു. 


എലിസബത്ത് രാഞ്ജി മരിച്ചതിൻ്റെ ദുഖാചരണത്തിനു ശേഷമാവും ഔദ്യോഗിക ചടങ്ങുകൾ.
ആരോഗ്യ നില മോശമായതിനെ തുടർന്ന് ഈ മാസം എട്ടിനാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. രാജകുടുബം തന്നെയാണ് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ 70 വർഷമായി അധികാരം കൈയാളുന്നത് എലിസബത്ത് രാജ്‌ഞിയാണ്. മരണസമയത്ത് ചാൾസ് രാജകുമാരൻ രാജ്ഞിക്കൊപ്പമുണ്ടായിരുന്നു. 

Tags