കി​ർ​ഗി​സ്ഥാ​ൻ-​താ​ജി​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ ഏറ്റുമുട്ടൽ ; മ​ര​ണ​സം​ഖ്യ നൂ​റി​ലേക്ക്

o
 

കി​ർ​ഗി​സ്ഥാ​ൻ-​താ​ജി​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ ന​ട​ക്കു​ന്ന സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്നു. ഏ​റ്റു​മു​ട്ട​ലി​ൽ ഇ​തു​വ​രെ 94 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോർ​ട്ട്. ത​ര്‍​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത പീ​ര​ങ്കി​ക​ളും താ​ജി​ക്കി​സ്ഥാ​നി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടു.

സോ​വി​യ​റ്റ് യൂ​ണി​യ​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് ശേ​ഷം അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​ലാ​യ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ പ​തി​വാ​യി പോ​രാ​ട്ടം ന​ട​ക്കു​ക​യാ​ണ്. ഇ​രു രാ​ജ്യ​ങ്ങ​ളും അ​തി​ർ​ത്തി​യി​ൽ വെ​ടി​നി​ർ​ത്ത​ലി​ന് സ​മ്മ​തി​ച്ചി​ട്ടും ക​ഴി​ഞ്ഞാ​ഴ്ച​യു​ടെ തു​ട​ക്ക​ത്തി​ൽ ആ​രം​ഭി​ച്ച പു​തി​യ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്.