'വീണ്ടും ആശങ്ക...'; ചൈനയിൽ മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ

f
 

ബെയ്ജിംഗ്: ചൈനയിൽ പക്ഷിപ്പനിയുടെ എച്ച്3എൻ8 വകഭേദം മനുഷ്യനിൽ കണ്ടെത്തിയതായി  സ്ഥിരീകരിച്ചു. വടക്കേ അമേരിക്കൻ ജലപക്ഷികളിൽ ആദ്യമായി കണ്ടതിനു ശേഷം 2002 മുതൽ എച്ച്3എൻ8 ലോകത്തിന്‍റെ പല ഭാഗത്തായി കാണപ്പെടുന്നുണ്ട്. പക്ഷികളെ കൂടാതെ നായ്ക്കളെയും കുതിരകളെയുമൊക്കെ ഇതു ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഈ വകഭേദം മനുഷ്യരിൽ ആദ്യമായിട്ടാണ് സ്ഥിരീകരിക്കുന്നതെന്നു ചൈനീസ് അധികൃതർ വ്യക്തമാക്കി.

മധ്യ ഹെനാൻ പ്രവിശ്യയിൽ താമസിക്കുന്ന നാലു വയസുകാരന് പനിയും മറ്റ് ലക്ഷണങ്ങളുമായി ഈ മാസം ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയ്ക്കിടയിലാണ് എച്ച്3എൻ8 സ്ഥിരീകരിച്ചത്. കുട്ടിയുടെ കുടുംബം വീട്ടിൽ കോഴികളെ വളർത്തുന്നുണ്ട്. അതുപോലെ കാട്ടു താറാവുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് താമസിക്കുന്നതെന്നും എൻഎച്ച്സി പ്രസ്താവനയിൽ പറയുന്നു.