കോവിഡ് മഹാമാരി 2023ൽ അവസാനിക്കുമെന്ന് പ്രതീക്ഷ: ഡബ്ല്യുഎച്ച്ഒ മേധാവി

ജനീവ: കോവിഡ് മഹാമാരി 2023ൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കോവിഡ്-19 ഇപ്പോഴും ഒരു പ്രധാന ചർച്ചാവിഷയമാകുമെന്നതിൽ സംശയമില്ല. പക്ഷേ ശരിയായ ശ്രമങ്ങളിലൂടെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ഔദ്യോഗികമായി അവസാനിക്കുന്ന വർഷമാകും ഇതെന്ന് താൻ വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്നും ടെഡ്രോസ് പറഞ്ഞു.
ക്ലിനിക്കൽ കെയർ, വാക്സിനുകൾ, ചികിത്സകൾ എന്നിവയിലെ മെച്ചപ്പെടുത്തലുകൾ കാരണം ലോകം കുറച്ച് വർഷങ്ങൾക്ക് മുന്‍പുള്ളതിനേക്കാൾ വളരെ മികച്ച നിലയിലാണെന്നും ടെഡ്രോസ് കൂട്ടിച്ചേർത്തു.
2019ൽ ചൈനയിലെ വുഹാനിലാണ് കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. ലോകമെന്പാടും 6.6 ദശലക്ഷത്തിലധികം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്.