ദാ​വൂ​ദ് ഇ​ബ്രാ​ഹിം വീ​ണ്ടും വി​വാ​ഹി​ത​​നാ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ; ആദ്യ ഭാര്യയുമായി ബന്ധം വേർപ്പെടുത്തിയില്ല

google news
dawood ibrahim
 

മും​ബൈ: അ​ധോ​ലോ​ക കു​റ്റ​വാ​ളി ദാ​വൂ​ദ് ഇ​ബ്രാ​ഹിം വീ​ണ്ടും വി​വാ​ഹി​ത​നാ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. സ​ഹോ​ദ​ര‌ീ​പു​ത്ര​ൻ അ​ലീ​ഷ പാ​ർ​ക്ക​ർ ആ​ണ് ദാ​വൂ​ദ് ര​ണ്ടാ​മ​തും വി​വാ​ഹി​ത​നാ​യെ​ന്ന വി​വ​രം ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക് (എ​ൻ​ഐ​എ) മു​ന്നി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

പാക്കിസ്ഥാനിലുള്ള പഠാൻ വംശജയായ യുവതിയാണ് ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ഭാര്യയെന്നാണു വെളിപ്പെടുത്തൽ. ആദ്യ ഭാര്യ മെഹജബിൻ ഷെയ്ഖുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയെന്ന വാർത്ത വ്യാജമാണെന്നും അലീഷ പാർക്കർ എൻഐഎയോടു പറഞ്ഞു. ഇവർക്ക് മൂന്നു പെൺമക്കളുണ്ട്. വാട്സാപ് കോൾ വഴി മെഹജബിൻ പുറംലോകവുമായി ബന്ധപ്പെടുന്നുണ്ടെന്നും അലീഷ പറയുന്നു.


ഭീ​ക​ര​വാ​ദ​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​കി​യ കേ​സി​ലാ​ണ് അ​ലീ​ഷ​യെ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്ത​ത്. കേ​സി​ൽ അ​ലീ​ഷ​യും പ്ര​തി​യാ​ണ്. ധാവൂ​ദി​ന്‍റെ സ​ഹോ​ദ​രി ഹ​സീ​ന പാ​ർ‌​ക്ക​റി​ന്‍റെ മ​ക​നാ​ണ് അ​ലീ​ഷ. ദാ​വൂ​ദ് കു​ടും​ബ​ത്തോ​ടൊ​പ്പം പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ലു​ള്ള അ​ബ്ദു​ല്ല ഗാ​സി ബാ​ബ ദ​ർ​ഗ​യ്ക്ക് പി​ന്നി​ലെ പ്ര​തി​രോ​ധ മേ​ഖ​ല​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും അ​ലീ​ഷ എ​ൻ​ഐ​എ​യോ​ടു പ​റ​ഞ്ഞു.

 
ദാവൂദിന്റെ നേതൃത്വത്തിലുള്ള ‘ഡി-കമ്പനി’യുടെ ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയെന്ന കേസിൽ അറസ്റ്റിലായ പ്രതികൾക്കു ഹവാല വഴി ഇബ്രാഹിം വൻ തുക അയച്ചെന്ന് എൻഐഎ കുറ്റപത്രത്തിൽ ആരോപിക്കുന്നു. ഈ പ്രവർത്തനങ്ങൾ മുംബൈയിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഭീകരാക്രമണങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ടതാണ്. രാഷ്ട്രീയ നേതാക്കളും വ്യവസായികളും ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളെ ആക്രമിച്ച് ഇന്ത്യയിലെ ജനങ്ങളിൽ ഭീതി പടർത്താൻ ഡി-കമ്പനി പ്രത്യേക യൂണിറ്റ് രൂപീകരിച്ചിട്ടുണ്ടെന്നും എൻഐഎ പറയുന്നു.

Tags