ചൈനയിൽ ഭൂകമ്പം; 30 പേർ മരിച്ചു

Earthquake in China
 

ബെയ്ജിങ്: തെക്കുകിഴക്കൻ ചൈനയിലുണ്ടായ ഭൂകമ്പത്തിൽ 30 പേർ മരിച്ചു. പ്രാദേശിക നഗരമായ ചെഹ്ഡുവിലാണ് ഭൂകമ്പമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റിക്ടർ സ്കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂകമ്പം 43 കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനമുണ്ടാക്കി. വൈദ്യുതിയും ആശയവിനിമയ സംവിധാനങ്ങളും തകർന്നു. 10,000 പേരെ ഭൂകമ്പം ബാധിച്ചുവെന്നാണ് വിവരം. രക്ഷപ്രവർത്തനം തുടരുകയാണ്. 

കോവിഡ് വ്യാപനത്തെത്തുടർന്ന് ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ ലോക്ഡൗൺ നിലനിൽക്കുകയാണ്.